എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ്‌ നേടിയ വിദ്യാർഥിനിയെ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അനുമോദിച്ചു


കരൂപ്പടന്ന: എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ്‌ നേടിയ റെയ്സ റഊഫിനെ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ വീട്ടിലെത്തി അനുമോദിച്ചു.

ഇരിങ്ങാലക്കുട എല്‍ എഫ് സ്കൂളില്‍ നിന്ന് എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കിയ റെയ്സ കരൂപ്പടന്നയിലെ മാധ്യമ പ്രവര്‍ത്തകനായ റഊഫ് കരൂപ്പടന്നയുടെയും സനിത റഊഫിന്റെയും മകളാണ്.

ചടങ്ങിൽ സുരേഷ് പണിക്കശ്ശേരി, നിഷാ ഷാജി എന്നിവര്‍ സംബന്ധിച്ചു.