പിങ്ക് കാർഡ് ഉപഭോക്താക്കൾക്കുള്ള ഓണക്കിറ്റ് വിതരണം നാളെ (ആഗസ്റ്റ് 20) മുതൽ


പി എച്ച് എച്ച് (പിങ്ക്) കാർഡുകൾക്കുള്ള സർക്കാർ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകൾ വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതൽ വിതരണം ചെയ്യും.

കാർഡുടമകൾക്ക് ജൂലൈ മാസം റേഷൻ വാങ്ങിയ കടകളിൽനിന്ന് കിറ്റുകൾ ലഭിക്കുന്നതാണ്.

ആഗസ്റ്റ് 20-ന് റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുടമകൾക്ക് കിറ്റ് ലഭിക്കും.

21 ന് 1, 2 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുകൾക്കും.

22 ന് 3, 4, 5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും.

24 ന് 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും കിറ്റ് ലഭിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ സെക്രട്ടറി അറിയിച്ചു.