കേരള ബ്രാഹ്മണ സഭയുടെ സ്ഥാപകദിനം പതാകദിനമായി  ആചരിച്ചു


കേരള ബ്രാഹ്മണ സഭയുടെ സ്ഥപകദിനം സുവർണ ജൂബിലി ആഘോഷത്തിനോട് അനുബന്ധിച്ച്  ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ വെച്ച് പതാകദിനമായി ആചരിച്ചു.
സെക്രട്ടറി ആർ സുബ്രമണ്യൻ പതാക ഉയർത്തിയ ചടങ്ങിൽ
ഉപസഭ വൈസ് പ്രസിഡണ്ട് എൽ രമേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
“കേരളത്തിലെ തമിഴ് ബ്രാഹ്മണരുടെ താല്പര്യ സംരക്ഷണത്തിനായി കേരള ബ്രാഹ്മണ സഭയുടെ കീഴിൽ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ബ്രാഹ്മണ സംസ്ക്കാരം നിലനിർത്തുന്നതിനായും, സമുദായാംഗങ്ങളുടെ നന്മയ്ക്കായും പരിശ്രമിക്കുമെന്നും “ലോകാ: സമസ്താ: സുഖിനോ ഭവന്തു” എന്ന സഭയുടെ ആപ്തവാക്യം അന്വർത്ഥമാക്കും വിധം ഭാരതദേശത്തിൻ്റെ ഉന്നമനത്തിനും, യശസ്സിനുമായി പ്രവർത്തിക്കുമെന്നും അംഗങ്ങൾ പ്രതിജ്ഞ  എടുത്തു.