ഇരിങ്ങാലക്കുടക്ക് വിഷു ക്കൈ നീട്ടമായി അത്യാധുനിക സാങ്കേതിക വിദ്യകളൊരുക്കി മാസ് മൂവീസ് എത്തുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സിനിമാ തീയറ്ററുകളുടെ ചരിത്രത്തിൽ കഴിഞ്ഞ 2 വർഷത്തിനുള്ളിൽ വൻ കുതിച്ചു ചാട്ടമാണ് നടന്നിട്ടുള്ളത്. പുതിയ ടെക്നോളജികളുമായി തീയറ്ററുകൾ പ്രേക്ഷകരെ വിസ്മയിപ്പിക്കുമ്പോൾ മാസ് മൂവീസെത്തുന്നതും നിലവിൽ ജില്ലയിലില്ലാത്തതും സംസ്ഥാനത്തു തന്നെ അപൂർവ്വമായതുമായ സാങ്കേതിക വിദ്യകളോടെയാണ്.

ദൃശ്യാനുഭവത്തിനു മികവേകാൻ 34,000 ലുമെൻസ് ഔട്ട്പുട്ട് ഉള്ള ‘ക്രിസ്റ്റീ 4230’ എന്ന 4K പ്രൊജക്ടർ അവതരിപ്പിക്കുന്ന തൃശ്ശൂരിലെ ആദ്യത്തെ തിയറ്റർ ആവും മാസ്.ശബ്ദമേഖലയിലെ ഏറ്റവും അത്യാധുനിക ടെക്നോളോജിയായ ‘ഇമ്മേഴ്സിവ് ഓഡിയോ’ എന്ന സാങ്കേതിക വിദ്യയുടെ പൂർണ്ണതയ്ക്കു വേണ്ടി, ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റമാണ് മാസ് ഒരുക്കിയിട്ടുള്ളത്.

ലൗഡ് സ്പീക്കർ ബ്രാൻഡുകളിലെ പ്രീമിയം ശ്രേണിയിൽ നിൽക്കുന്ന ‘ക്ലിപ്ഷ് ഓഡിയോ’ എന്ന അമേരിക്കൻ സ്പീക്കർ ബ്രാൻഡും തൃശ്ശൂരിൻ്റെ സിനിമാ ചരിത്രത്തിൽ ഇത് ആദ്യം.3D ‘മാജിക്കൽ റിയലിസം’ എക്സ്പീരിയൻസ് നു വേണ്ടി സിൽവർ സ്ക്രീൻ ശ്രേണിയിലെ ഏറ്റവും ലേറ്റസ്റ്റ് ടെക്നോളജിയായ ‘2.7 ഗൈൻ മിറാജ് സിൽവർ സ്ക്രീൻ ആണ് മാസ് ഒരുക്കിയിരിക്കുന്നത്.

എല്ലാറ്റിനും പുറമെ, മൾട്ടിപ്ലക്‌സ് സൗകര്യങ്ങളും, വിശാലമായ കാർ പാർക്കിംഗ് ഏരിയയും, ഒപ്പം ഒരു അടിപൊളി ‘സിനിമ തീം’ കഫെയും, മാസ് ഇരിഞ്ഞാലക്കുടയിലെ സിനിമാ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കുന്നു.

നാളെ വൈകീട്ട് 5.30 ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ തീയറ്റർ കോംപ്ലക്സ് ആശീർവദിക്കും.റാഫേൽ പ്രൊജക്ട്സിന്റെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ഇരിങ്ങാലക്കുടയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് റാഫേൽ പ്രൊജക്ട്സിന്റെ ആദ്യ സംരംഭമായ ‘ആമി’ സിനിമയുടെ അമ്പതാം ദിന ആഘോഷങ്ങളും നടക്കും. പ്രമുഖ താരങ്ങളായ മഞ്ജു വാര്യർ, ടോവിനോ തോമാസ്, മുരളി ഗോപി, അനൂപ് മേനോൻ എന്നിവരോടൊപ്പം സിനിമയുടെ സംവിധായകൻ കമലും, മറ്റ് അണിയറ പ്രവർത്തകരും പങ്കെടുക്കും.

ഒട്ടേറെ പുതുമകളോടെയെത്തുന്ന മാസ് തീയറ്ററിന്റെ ആശീർവാദകർമ്മത്തിൽ എല്ലാ ഇരിങ്ങാലക്കുടക്കാരും പങ്കെടുക്കണമെന്ന് തീയറ്റർ ഉടമയും പ്രവാസികൾക്കിടയിൽ ചിരപരിചിതനും വ്യവസായ പ്രമുഖനുമായ റാഫേൽ പൊഴോലിപറമ്പിൽ അറിയിച്ചു. മാസ് തീയറ്ററിനു പുറമേ ഇരിങ്ങാലക്കുടയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാവുന്ന മറ്റു പല പ്രൊജക്ടുകളും റാഫേൽ പ്രൊജക്ട്സിൽ നിന്നും പ്രതീക്ഷിക്കാമെന്നും റാഫേൽ പൊഴോലിപറമ്പിൽ ഇരിങ്ങാലക്കുട ടൈംസിനോടു പറഞ്ഞു.