ഇരിങ്ങാലക്കുട ബോയ്സ് സ്കൂൾ ഗ്രൗണ്ടിലെ അനധികൃത കയ്യേറ്റങ്ങൾ തിരിച്ചു പിടിക്കാതെ സ്കൗട്ട്സ് & ഗൈഡ്‌സ് കെട്ടിട നിർമ്മാണത്തിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമത്തിന് എതിർപ്പുമായി സ്കൂൾ പി ടി എ യും വികസന സമിതിയും

ഇരിങ്ങാലക്കുട : സ്കൂൾ ഗ്രൗണ്ടിലെ അനധികൃത കയ്യേറ്റങ്ങൾ തിരിച്ചു പിടിക്കാതെ സ്കൗട്ട്സ് & ഗൈഡ്‌സ് കെട്ടിടത്തിന് ഇരിങ്ങാലക്കുട ബോയ്സ് സ്കൂൾ ഗ്രൗണ്ടിന്റെ 40 സെന്റ് അളന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഉള്ള മുനിസിപ്പാലിറ്റിയുടെ ശ്രമത്തിന് എതിർപ്പുമായി സ്കൂൾ പി ടി എ യും വികസന സമിതിയും രംഗത്തെത്തി.

പുതിയ കെട്ടിടത്തിലേക്ക് വണ്ടികൾ ഗ്രൗണ്ടിലൂടെ വരുന്ന അവസ്ഥയും, സ്കൂൾ സമർപ്പിച്ച ഭാവിയിലെ 400 മീറ്റർ ഗ്രൗണ്ട് എന്ന സ്വപ്നത്തിനും സ്കൂളിന്റെ വികസനത്തിനും ഇത് തടസ്സമാകുമെന്നതാണ് പി ടി എ യുടെ നിലപാട്.

താലൂക്ക് സർവ്വേ റിപ്പോർട്ടിൽ വളരെ വ്യക്തമായി അനധികൃത കയ്യേറ്റങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട രേഖകൾ താഴെ…..

സ്കൂൾ ഗ്രൗണ്ട് നശിപ്പിക്കാതെ, ഞവരിക്കുളത്തിന്റെ സൈഡിലൂടെ റോഡ് ഇട്ട് നിയമപ്രകാരം ഗ്രൗണ്ട് അളന്ന് തിരിച്ച്, റോഡ് മാർക്ക് ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങട്ടെ എന്നാണ് പി ടി എ യുടെ ആവശ്യം.

വീഡിയോ കാണാം….

സ്കൂൾ ഗ്രൗണ്ടിലെ അനധികൃത കയ്യേറ്റങ്ങൾ തിരിച്ചു പിടിക്കാതെ സ്കൗട്ട്സ് & ഗൈഡ്‌സ് കെട്ടിടത്തിന് ഇരിങ്ങാലക്കുട ബോയ്സ് സ്കൂൾ ഗ്രൗണ്ടിന്റെ 40 സെന്റ് അളന്നതും, അതിലേക്ക് ഗ്രൗണ്ടിലൂടെ റോഡ് വരുന്ന അവസ്ഥയും, ഭാവിയിലെ സ്കൂൾ സമർപ്പിച്ച 400 മീറ്റർ ഗ്രൗണ്ട് എന്ന സ്വപ്നത്തിനും സ്കൂൾ വികസനത്തിനും തടസം നിൽക്കുമെന്ന് സ്കൂൾ PTA & വികസന സമിതി…. ഇത് പൊതു വിദ്യാഭ്യാസ നയത്തിന് എതിരെന്നും നാട്ടുകാർ….

Posted by Irinjalakuda Times on Tuesday, July 7, 2020