സ്വർണ്ണ കള്ളക്കടത്ത് ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആളൂരിൽ യുവമോർച്ചയുടെ പ്രതിഷേധം

ആളൂർ : 14 കോടിയുടെ സ്വർണ്ണക്കള്ളക്കടത്തിന് കൂട്ട് നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വച്ച് അന്വേഷണം നേരിടുക എന്നാവശ്യപ്പെട് യുവമോർച്ച ആളൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് രഞ്ജിത്ത് കണ്ണായി ഉദ്ഘാടനം ചെയ്ത സമരത്തിൽ യുവമോർച്ച മേഖലാ പ്രസിഡണ്ട് അനൂപ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.

ബി ജെ പി മേഖലാ പ്രസിഡണ്ട് സജിത്ത് പി പി, മേഖലാ വൈസ് പ്രസിഡണ്ട് അജീഷ് പൈക്കാട്ട്, യുവമോർച്ച മണ്ഡലം ട്രഷറർ ഹരിശങ്കർ,യുവമോർച്ച മണ്ഡലം കമ്മിറ്റിയംഗം അരുൺ, യുവമോർച്ച മേഖലാ സമിതിയംഗം സംഗമേശ് എന്നിവർ സംസാരിച്ചു.

യുവമോർച്ച മേഖലാ അംഗങ്ങളായ ജിഷ്ണു ,അതുൽ, എന്നിവർ സന്നിഹിതരായിരുന്നു.