
ഇരിങ്ങാലക്കുട : 14 കോടിയുടെ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുക, I T ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യുക, മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോർച്ച ഇരിങ്ങാലക്കുടയിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു.
ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്ത സമരത്തിൽ മണ്ഡലം ജന:സെക്രട്ടറി ജിനു ഗിരിജൻ അദ്ധ്യക്ഷത വഹിച്ചു.
ബി ജെ പി മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, യുവമോർച്ച മണ്ഡലം നേതാക്കൾ എന്നിവർ പങ്കെടുത്തു.