ഓൺലൈൻ പഠനത്തിന് അവസരമൊരുക്കി ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് ബാച്ച്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ 1998-2001 കോമേഴ്‌സ് ബാച്ചാണ് എൽഇഡി ടി വിയും മൊബൈലും വേളൂക്കര ഗ്രാമപഞ്ചായത്ത്‌ വാർഡ് മെമ്പർമാർക്ക്‌ കൈമാറിയത്

ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ ജോളി ആൻഡ്രൂസ് 1998-2001 ബാച്ചിന് വേണ്ടി വി എച്ച് വിജീഷ് ഒന്നാം വാർഡ് മെമ്പർ, ടി ആർ സുനിൽ മൂന്നാം വാർഡ് മെമ്പർ എന്നിവർക്ക് കൈമാറി

1998-2001 നെ പ്രതിനിധീകരിച്ചു ക്രൈസ്റ്റ് കോളേജ് തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ മുവിഷ്മുരളിയും ആൽവിൻ തോമസും ജ്യോതിസ് കോളേജ് ഡയറക്ടർ ജോസ് ചിറ്റിലപ്പിള്ളിയും സ്റ്റുഡന്റസ് സെക്രട്ടറി സൂരജും സന്നിഹിതരായിരുന്നു.