പെരിങ്ങൽകുത്ത് ഡാമിൻ്റെ ഒരു സ്ളൂയിസ് ഗേറ്റ് നാളെ രാവിലെ തുറക്കും

പെരിങ്ങൽകുത്ത് ഡാമിൻ്റെ ഒരു സ്ളൂയിസ് ഗേറ്റ് നാളെ രാവിലെ 7.30ന് തുറക്കും.

ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിന് വേണ്ടിയാണിത്.

200 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുകുന്നതിൻ്റെ ഫലമായി ചാലക്കുടി പുഴയിൽ 3 അടിയോളം ജലനിരപ്പ് ഉയരും.

പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.