സ്നേഹഭവനം നൽകി കാട്ടൂർ ലയൺസ് ക്ലബ്ബ്


കാട്ടൂർ : ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഡിയുടെ 2019 – 20 വർഷത്തെ പ്രൊജക്റ്റുകൾക്ക് സമാപനം കുറിച്ചു കൊണ്ട്, കാട്ടൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, കഴിഞ്ഞ പ്രളയത്തിൽ താണിശ്ശേരി ഹരിപുരത്ത് വീട് തകർന്ന മാളിയേക്കൽ രാമകൃഷ്ണന് സ്നേഹഭവനം നിർമ്മിച്ചു നൽകി.

ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ എം ഡി ഇഗ്നേഷ്യസ് സ്നേഹഭവനത്തിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ കാട്ടൂർ ക്ലബ്ബ് പ്രസിഡണ്ട് പ്രേംജോ  പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി കെ അജിതൻ താക്കോൽ കൈമാറി.

വാർഡ് മെമ്പർ വിനീഷ്, സോൺ ചെയർമാൻ കെ കെ സജിതൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്ലബ്ബ് ട്രഷറർ രമേശ് മേനോൻ, വൈസ് പ്രസിഡണ്ട് ടിൻസൺ ജോസ്, മറ്റ് ലയൺസ്‌ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.