തൃശ്ശൂർ ജില്ലയിൽ 25 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ്


കേരളത്തിൽ ഇന്ന് ( ജൂൺ 11) 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തൃശ്ശൂർ ജില്ലയിലാണ് ഇന്ന് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്.

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിൽ 27 പേർ വിദേശത്തു നിന്ന് വന്നവരാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന 37 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

14 പേർക്ക് സമ്പർക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

62 പേർ ഇന്ന് രോഗ വിമുക്തരായി.

അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

തൃശൂർ ജില്ലയിൽ 25 പേർക്കും, പാലക്കാട് 13 പേർക്കും, മലപ്പുറം, കാസർകോട് ജില്ലകളിൽ 10 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ 8 പേർക്കും, കണ്ണൂർ ജില്ലയിൽ 7 പേർക്കും, പത്തനംതിട്ട ജില്ലയിൽ 5 പേർക്കും, എറണാകുളം, കോട്ടയം ജില്ലകളിൽ 2 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിൽ 1 ആൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കേരളത്തിൽ ഇതുവരെ 2244 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ന് പുതുതായി 231 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് തുടങ്ങിയ നാല് ജില്ലകളിൽ ഇന്ന് പുതുതായി ഇന്ന് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.