ഇരിങ്ങാലക്കുട നഗരത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട….


ഇരിങ്ങാലക്കുട : 15 കിലോ വരുന്ന കഞ്ചാവും, ഒരു കോടി രൂപ വില മതിക്കുന്ന ഹാഷിഷും പോലീസ് സംഘം പിടികൂടി.

കൽക്കത്തയിൽ നിന്ന് മടങ്ങുകയായിരുന്ന ടെംപോ ട്രാവലറിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

തഹസിൽദാർ ഐ ജെ മധുസൂദനൻ്റെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ വരാപ്പുഴ ചിറക്കാട് തേവർക്കാട് വീട്ടിൽ അനൂപ് (39), പറവൂർ പാണ്ടിപ്പറമ്പിൽ അഖിൽ (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അതിഥി തൊഴിലാളികളുമായി ആലുവ ഭാഗത്ത് നിന്ന് പോയ വണ്ടി തിരിച്ച് വരുമ്പോൾ ഇവർ കഞ്ചാവ് കടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഡി വൈ എസ് പി ഫേമസ് വർഗ്ഗീസിൻ്റെ നിർദ്ദേശാനുസരണം സി ഐ എം ജെ ജിജോ, എസ് ഐ പി ജി അനൂപ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അനൂപ് ലാലൻ, വൈശാഖ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.