
തൃശ്ശൂർ: ഇരിങ്ങാലക്കുട സ്വദേശികൾ പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 120 കിലോ കഞ്ചാവുമായി പിടിയിലായി
ദേശീയപാത കുതിരാനിൽ വച്ചാണ് എക്സൈസ് ഇന്റലിജൻസ് കഞ്ചാവ് പിടികൂടിയത്
ഇരിങ്ങാലക്കുട സ്വദേശികളായ ഷിജു, അഭിലാഷ് എന്നിവരാണ് ഉണക്കമീൻ ലോറിയിൽ ഒളിപ്പിച്ചു കടത്തിയിരുന്ന കഞ്ചാവുമായി പിടിയിലായത്
പാലക്കാട് ഭാഗത്തു നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന ഉണക്കമീൻ ലോറി എക്സൈസ് ഇന്റലിജൻസ് വിഭാഗമാണ് കുതിരാനിൽ വച്ച് പിടികൂടിയത്
എക്സൈസ് ഇന്റലിജൻസ് വിഭാഗം എസ് ഐ മനോജ് കുമാർ അസിസ്റ്റൻറ് ഇൻസ്പെക്ടർ മണികണ്ഠൻ, ഓഫീസർമാരായമോഹനൻ, ഷിബു, സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന