കാട്ടൂരിലെ യാത്രാക്ലേശം: കെ എസ് ആര്‍ ടി സി സര്‍വ്വീസ് ആരംഭിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്സിൻ്റെ പ്രതിഷേധ സമരം


കോവിഡ് 19 ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ഓഫീസുകളും, കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ജോലിസ്ഥലങ്ങളിലേക്കു പോകാനും, മറ്റു യാത്രാവശ്യങ്ങള്‍ക്കും ബസ്സിനെ ആശ്രയിക്കുന്നവരാണ് കാട്ടൂരിലെ ജനതയിൽ ഭൂരിഭാഗവും.

നിലവില്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്താത്തതിനാല്‍ യാത്രക്കാര്‍ക്ക് ദുരിതവും,അധിക സാമ്പത്തിക ഭാരവും നേരിടുന്നു എന്നതിനാല്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനും ഇരിങ്ങാലക്കുടയില്‍ നിന്ന് കാട്ടൂര്‍ വഴി തൃപ്രയാര്‍ ഭാഗത്തേക്കും, തൃശൂര്‍ ഭാഗത്തേക്കും അടിയന്തിരമായി കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വ്വീസ് നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍റ് പരിസരത്ത് പ്രതിഷേധ സമരം നടത്തി.

മണ്ഡലം പ്രസിഡന്‍റ് എ എസ് ഹെെദ്രോസ്, അംബുജരാജന്‍, തേറാട്ടില്‍, ബെറ്റി ജോസ്, അമീര്‍ തൊപ്പിയില്‍, ആന്‍റോ ജി ആലപ്പാട്ട്, ജോമോന്‍ വലിയവീട്ടില്‍, എ പി വിത്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് എം എല്‍ എ അരുണന്‍ മാസ്റ്റര്‍, കെ എസ് ആര്‍ ടി സി ഇൻസ്പെക്ടര്‍ ഇന്‍ ചാര്‍ജ് പി അജിത്കുമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു.