കെ എസ് യു സ്ഥാപക ദിനം ആചരിച്ചു


ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ എസ് യു 63-ാം സ്ഥാപകദിനം ആചരിച്ചു.

കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീറിന്റെ അധ്യക്ഷതയിൽ കെ എസ് യു ജില്ല വൈസ് പ്രസിഡന്റ് ഡേവിഡ് കുര്യൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു .

ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് സറൂക്, ഫായിസ് മുതുവട്ടൂർ, വി എസ് ഡേവിഡ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കേക്ക് മുറിക്കലും മാസ്ക് വിതരണവും രക്തദാനവും നടത്തി.

അൽജോ, ഐസക്, ജിബിൻ, ഗിഫ്‌സൺ, മിഥുൻ, അഖിൽ ഇളയടത്ത്, എബിൻ ഷാജു എന്നിവർ നേതൃത്വം നൽകി