മൊബൈൽ ഫോണുകൾക്ക് പതിനൊന്ന് അക്ക നമ്പർ; പുതിയ നിർദേശവുമായി ട്രായ്


രാജ്യത്ത് ഏകീകൃത നമ്പർ നടപ്പിലാക്കുന്നതിനിടെ പുതിയ മാർഗ നിർദേശങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).

ഫിക്‌സ്ഡ് ലൈൻ, മൊബൈൽ സർവീസ് എന്നിവയ്ക്കായി പുതിയ സൗകര്യങ്ങളായിരിക്കും ഉണ്ടാകുക.

രാജ്യത്ത് കൂടുതൽ നമ്പറുകൾ ലഭ്യമാക്കാനായി മൊബൈൽ നമ്പറിൽ ഒരു അക്കം കൂടി ചേർത്ത് 11 അക്കമായി ഉപയോഗിക്കാനും നിർദേശമുണ്ട്.

ഇതിലൂടെ 1000 കോടി നമ്പറുകൾ കൂടി രാജ്യത്ത് ഉൾപ്പെടുത്താൻ കഴിയും. ഇപ്പോൾ 700 കോടി നമ്പറുകൾ ഉൾക്കൊള്ളിക്കാനേ സാധിക്കൂ. അതിൽ തന്നെ 70 ശതമാനത്തിനടുത്ത് നമ്പറുകൾ ചെലവായി.

ഇതോടെ ഇപ്പോഴുള്ള മൊബൈൽ നമ്പറുകൾക്കും മാറ്റം വരുത്തണ്ടി വരുന്നതാണ്. മുൻപിൽ 9 കൂടെ ചേർത്തായിരിക്കും പുതിയ നമ്പറുകൾ ഉപയോഗിക്കേണ്ടി വരിക.

മൊത്തം 11 അക്കങ്ങളുണ്ടാകും പുതിയ മൊബെെല്‍ ഫോൺ നമ്പറിന്.

ഇന്റർനെറ്റ് ഡോംഗിളുകളുടെ നമ്പറുകളിൽ 13 അക്കങ്ങൾ ഉൾപ്പെടുത്തും. ഇപ്പോൾ പത്ത് അക്ക മൊബൈൽ നമ്പറുകളാണ് ഡോംഗിളുകളിലും ഡാറ്റാ കാർഡുകളിലും ഉള്ളത്.

എസ്ടിഡി കോളുകൾക്ക് ഉപയോഗിക്കുന്നത് പോലെ ഫിക്‌സ്ഡ് ലൈനുകളിൽ നിന്ന് മൊബൈൽ ഫോണിലേക്ക് വിളിക്കുമ്പോൾ പൂജ്യം ചേർക്കേണ്ടി വരും.

ഫികസ്ഡ് ലൈൻ നമ്പറുകളെ ‘2” അല്ലെങ്കിൽ ‘4” എന്ന സബ് ലെവലിലേക്ക് മാറ്റും. മുൻകാലങ്ങളിൽ ചില ഓപ്പറേറ്റർമാർ ‘3”, ‘5”, ‘6” എന്നീ സംഖ്യകളുള്ള ലാൻഡ്‌ലൈൻ കണക്ഷനുകൾ നൽകിയിരുന്നു. ഇപ്പോഴവ ഉപയോഗിക്കാറില്ലെങ്കിലും ഈ ഉപയോഗശൂന്യമായ നിശ്ചിത ലൈൻ നമ്പറുകൾ ‘2” അല്ലെങ്കിൽ ‘4” എന്ന സബ് ലെവലിലേക്ക് നീക്കാൻ ട്രായ് ശുപാർശ നൽകിയിട്ടുണ്ട്.

ഭാവിയിൽ മൊബൈൽ ഫോൺ കണക്ഷനുകൾക്കായി ഇപ്പോൾ ഉപയോഗിക്കാത്ത നമ്പറുകൾ വാഗ്ദാനം ചെയ്യാന്‍ കമ്പനികൾക്ക് സാധിച്ചേക്കും.