ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കെ എസ് യു വിന്റെ കരുതൽ


ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഹാൻഡ്‌ വാഷും ഹാൻഡ് സാനിറ്റൈസറും വിതരണം ചെയ്ത് കെ എസ് യു.

കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡണ്ട് റൈഹാൻ ഷഹീർ എസ് എൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് കിറ്റ് കൈമാറിക്കൊണ്ട് തുടക്കം കുറിച്ചു.

തുടർന്ന് ഇരിങ്ങാലക്കുടയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കിറ്റുകൾ കൈമാറി.

കമ്മിറ്റി ഭാരവാഹികളായ ജിബിൻ, ഗിഫ്‌സൺ, അഖിൽ ഇളയടത്ത്, ബിബിൻ, ഷറഫുദീൻ, ബെനിറ്റോ എന്നിവർ നേതൃത്വം നൽകി.