ചെറിയ പെരുന്നാൾ ഞായറാഴ്ച്ച


ഇന്ന് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റംസാൻ മുപ്പത് പൂർത്തിയാക്കി ഞായറാഴ്ച്ച ഈദുൽഫിത്തർ (ചെറിയ പെരുന്നാൾ) ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, തിരുവനന്തപുരം പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി എന്നിവരാണ് ഞായറാഴ്ച്ചയാണ് പെരുന്നാൾ എന്ന വിവരം അറിയിച്ചത്.

കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ഇത്തവണ പെരുന്നാൾ നമസ്കാരം വീടുകളിലായിരിക്കും നടത്തുക