കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധം


തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെയും, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയും രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധം.

ഇരിങ്ങാലക്കുടയിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിലും പ്രധാന കേന്ദ്രങ്ങളിലുമായി 37 സ്ഥലങ്ങളിൽ സമരം നടന്നു.

മാടായിക്കോണം പോസ്റ്റോഫീസിനു മുമ്പിൽ സി കെ ചന്ദ്രൻ, മുരിയാട് പോസ്റ്റോഫീസിനു മുമ്പിൽ ലതാ ചന്ദ്രൻ, ഇരിങ്ങാലക്കുട പോസ്റ്റോഫീസിനു മുമ്പിൽ ഉല്ലാസ് കളക്കാട്ട്, തൊമ്മാന പോസ്റ്റ് ഓഫീസിനു മുമ്പിൽ കെ എ ഗോപി, ഇരിങ്ങാലക്കുട ബി എസ് എൻ എൽ ഓഫീസിനു മുമ്പിൽ ടി കെ സുധീഷ്, താണിശ്ശേരി പോസ്റ്റോഫീസിനു മുമ്പിൽ വി എ മനോജ് കുമാർ, ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ പോസ്റ്റ് ഓഫീസിനു മുമ്പിൽ പി ബി സത്യൻ, മൂർക്കനാട് ബി എസ് എൻ എൽ ഓഫീസിനു മുമ്പിൽ കെ നന്ദനൻ, കാട്ടൂർ പോസ്റ്റ് ഓഫീസിനു മുമ്പിൽ കിരൺ ഒറ്റലി, തുമ്പൂർ പോസ്റ്റ് ഓഫീസിനു മുമ്പിൽ സിദ്ധാർത്ഥൻ പട്ടേപ്പാടം എന്നിവർ സമരം ഉൽഘാടനം ചെയ്തു.

പൊറത്തിശ്ശേരി പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് എം എസ് സന്തോഷ്‌ ഉദ്ഘാടനം ചെയ്തു.

സി ഐ ടി യു നേതാവ് കെ കെ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.

എ ഐ ടി യു സി സെക്രട്ടറി കെ ആർ രവി, ഐ എൻ ടി യു സി മണ്ഡലം വൈസ് പ്രസിഡന്റ് അശോകൻ പുരയാട്ടു പറമ്പിൽ, മുരളി സി ഐ ടി യു നേതാക്കളായ ജനകൻ, പി കെ ബിന്ദു, ലളിതൻ എന്നിവർ നേതൃത്വം നൽകി.