ഇരിങ്ങാലക്കുട കൃഷി ഭവന് മുന്നിൽ ധർണ്ണ നടത്തി


ഇരിങ്ങാലക്കുട മണ്ഡലം കിസാൻ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ കർഷക ദ്രോഹത്തിനെതിരെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിങ്ങാലക്കുട കൃഷിഭവന് മുന്നിൽ നടത്തിയ ധർണ്ണ കിസാൻ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി പ്രവീൺസ് ഞാറ്റുവെട്ടി ഉദ്ഘാടനം ചെയ്തു.

കാർഷിക കടങ്ങൾ എഴുതി തള്ളുക, ലോണിന്റെ മൂന്നു മാസത്തെ പലിശ റദ്ദാക്കുക, കർഷകർക്ക് 90 ശതമാനം സബ്സിഡി ഏർപ്പെടുത്തുക, കർഷകർക്ക് പലിശ രഹിത വായ്പ നടപ്പിലാക്കുക എന്നീ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ ചെറാക്കുളം, മണ്ഡലം കമ്മിറ്റി മെമ്പർമാരായ ഭാസി കാരപ്പിള്ളിൽ, ഹരികൃഷ്ണൻ, ഭാസ്കരൻ എന്നിവർ സംസാരിച്ചു.