കെ എസ് ആർ ടി സി കേരള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങൾ പാലിക്കണം : സി പി ഐ


തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകും വിധത്തില്‍ കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി ആവശ്യപ്പെട്ടു.

ഇരുപത് മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

എന്നാല്‍ അരമണിക്കൂറില്‍ നാല് ബസ്സുകള്‍ ഒരേ ഭാഗത്തേക്ക് തന്നെ സര്‍വ്വീസ് നടത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു.

ഇത് ജനങ്ങള്‍ക്കോ, കെ എസ് ആര്‍ ടി സി ക്കോ ഗുണം ചെയ്യില്ല.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സാനിറ്റൈസര്‍ സൗകര്യം ഉള്‍പ്പെടെ ബസ്സില്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.