കോവിഡ് 19 ന്റെ ഭാഗമായി പടിയൂർ ഗ്രാമപഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെ വ്യാപക പരിശോധന


പടിയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പടിയൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും, പടിയൂർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തി.

മാസ്ക് ഇല്ലാത്ത ജീവനക്കാർക് പിഴയും ബോധവൽക്കരണവും, പരിസര ശുചിത്വം പാലിക്കാത്ത ഹോട്ടലുകൾ, കൂൾ ബാർ, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങൾക്ക് പിഴയും, നോട്ടീസും നൽകി.

ലൈസൻസ് എടുക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തി നടപടികൾ കൈക്കൊണ്ടു.

പടിയൂർ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ജയചന്ദ്രൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി കെ ലീല, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ടി വി ജീൻവാസ്, ദീപ പോൾ, അനു, പടിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാഫ്‌ സജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.