ലോക ജെെവ വെെവിധ്യ ദിനത്തില്‍ വൃക്ഷത്തൈ നട്ട് പിടിപ്പിച്ചു


ലോക ജെെവ വെെവിധ്യ ദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം 5ാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ തരം വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിച്ചു.

പ്രകൃതിയേയും അതുവഴി മനുഷ്യകുലത്തേയും സംരക്ഷിക്കുക എന്ന ആശയം നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നതിനു വേണ്ടിയാണ് ഈ ആശയം നടപ്പിലാക്കിയത്.

കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സി എല്‍ ജോയ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം ധീരജ് തേറാട്ടില്‍ വൃക്ഷത്തെെ നട്ട് ഉദ്ഘാടനം ചെയ്തു

എം ആര്‍ രഞ്ജി, ജലീല്‍ കരിപ്പാംകുളം, മാധവന്‍ തൊഴുത്തുംപറമ്പില്‍, തോമസ് കുരുതുകുളം എന്നിവർ പങ്കെടുത്തു.