രാഘവൻ പൊഴേക്കടവിലിൻ്റെ പതിനഞ്ചാം ചരമ വാർഷികം ആചരിച്ചു


ഇരിങ്ങാലക്കുട : മുൻ എം എൽ എ യും, കോൺഗ്രസ് നേതാവുമായിരുന്ന രാഘവൻ പൊഴേക്കടവിലിൻ്റെ പതിനഞ്ചാം ചരമ വാർഷിക ദിനം കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

കാറളം ആലുംപറമ്പ് ജംഗ്ഷനിൽ വച്ച് നടന്ന  പുഷ്പാർച്ചനയും അനുസ്മരണവും മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

കാറളം മൾട്ടി പർപ്പസ് സഹകരണ സംഘം പ്രസിഡണ്ട് തങ്കപ്പൻ പാറയിൽ മുഖ്യ പ്രഭാഷണം നടത്തി.

ഐ ഡി ഫ്രാൻസിസ് മാസ്റ്റർ, പി എസ് മണികണ്ഠൻ, വിനോദ് പുള്ളിൽ, എം ആർ സുധാകരൻ, വി ഡി സൈമൺ, വേണു കുട്ടശാംവീട്ടിൽ, സുരേഷ് പൊഴേക്കടവിൽ, സി ആർ സീതാരാമൻ എന്നിവർ സംബന്ധിച്ചു.