എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിററി “ന്യൂസ് പേപ്പര്‍ ചലഞ്ചി”ലൂടെ പത്രം വിറ്റു കിട്ടിയ 36,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി


ഇരിങ്ങാലക്കുട : എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്രശേഖരണത്തിലൂടെ സമാഹരിച്ച 36,000 രൂപ ഗവ ചീഫ് വിപ്പ് കെ രാജന് കൈമാറി.

വായിച്ചു കഴിഞ്ഞ പത്രങ്ങൾ എ ഐ വൈ എഫ് പ്രവർത്തകർ വീടുകൾ തോറും നടന്നു ശേഖരിച്ച് വിറ്റു കിട്ടിയ തുകയാണ് കൈമാറിയത്.

മണ്ഡലത്തിലെ വിവിധ മേഖലാ കമ്മിറ്റികൾ പത്രശേഖരണത്തിനായി രംഗത്തിറങ്ങി.

ഇതിന് മുമ്പ് മണ്ഡലത്തിൽ നിന്നും ബിരിയാണി മേളയിലൂടെ 25,210 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച് നൽകിയിരുന്നു.

ചടങ്ങിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ്, മണ്ഡലം സെക്രട്ടറി പി മണി, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, പ്രസിഡന്റ് കെ പി സന്ദീപ്, സംസ്ഥാന കമ്മിറ്റിയഗം കെ സി ബിജു, മണ്ഡലം സെക്രട്ടറി ടി വി വിബിൻ, പ്രസിഡന്റ് പി എസ്‌ കൃഷ്ണകുമാർ, കെ എസ്‌ പ്രസൂൺ, പി ആർ അരുൺ, വിഷ്ണു ശങ്കർ, പി എസ് ശ്യാംകുമാർ, വി ആർ രമേഷ്, പി എസ്‌ മിഥുൻ, വി കെ സരിത എന്നിവർ സന്നിഹിതരായിരുന്നു.