സമഭാവന ദിനം ആചരിച്ചു


ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം സമഭാവന ദിനമായി ആചരിച്ചു

മാപ്രാണം സെൻ്ററിൽ നടന്ന ചടങ്ങിൽ ഡി സി സി ജനൽ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന അനുസ്മരണ പരിപാടികൾക്ക് കെ കെ അബ്ദുള്ളക്കുട്ടി, കെ സി ജെയിംസ്, എ കെ മോഹൻ ദാസ്, എം ആർ ഷാജു, അബൂബക്കർ മാസ്റ്റർ, ശിവരാമൻ നായർ, സന്തോഷ് വില്ലടം, ലോറൻസ് ചുമ്മാർ, സി എൻ ദാമോദരൻ, സിന്ധു അജയൻ, സൈമൺ ചാക്കോര്യ, ലിംഗ്സൺ ചാക്കോര്യ, പി എൻ സുരേഷ്, വൽസൺ മൂത്തേരി, എം ബി നെൽസൺ, വി പി ജെയിംസ്, പി എ ഷഹീർ, അബ്ദുൾ ബഷീർ, പി രഘുനാഥ്, പുരുഷോത്തമൻ കാളത്തുപറമ്പിൽ, സജീവ് കുമാർ കണ്ണാട്ട്, രാഹുൽ രാമകൃഷ്ണൻ, ആൻറണി മഞ്ഞളി, സജീവൻ തൈപറമ്പിൽ എന്നിവർ നേതൃത്വം നൽകി.