പടിയൂരില്‍ സി പി ഐയുടെ ഹെല്‍ത്ത് സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു


പടിയൂർ : ലോക്ഡൗണിനെ തുടര്‍ന്ന് ജീവിതശെെലിരോഗ പരിശോധനകള്‍ നടത്തുവാന്‍ കഴിയാതെ പ്രയാസം അനുഭവിക്കുന്ന ഗ്രാമീണ ജനതക്ക് ആശ്വാസമായി സി പി ഐ പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ ഹെല്‍ത്ത് സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു.

അഞ്ചംഗങ്ങളുള്ള സ്ക്വാഡ് വീടുകളില്‍ ചെന്ന് സൗജന്യമായി പ്രഷര്‍, ഷുഗര്‍ എന്നിവ പരിശോധന നടത്തും.

ഒട്ടനവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഈ ലോക്കല്‍ കമ്മിറ്റി കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയത്.

ഹെല്‍ത്ത് സ്ക്വാഡിന്റെ ഉദ്ഘാടനം പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി മണി, പോത്താനി ബ്രാഞ്ചില്‍ നിര്‍വ്വഹിച്ചു.

വെള്ളാങ്കല്ലൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാധാകൃഷ്ണന്‍, കെ സി ബിജു, വി ആര്‍ രമേഷ്, ടി വി വിബിന്‍, വിഷ്ണുശങ്കര്‍, മിഥുന്‍ പോട്ടക്കാരന്‍, ഇ എം ലാജേഷ് എന്നിവര്‍ പങ്കെടുത്തു.