ജോസ് പി കളത്തിങ്കൽ ചരമ വാർഷിക ദിനവും കിറ്റ് വിതരണവും നടത്തി


ഇരിങ്ങാലക്കുട : ജോസ് പി കളത്തിങ്കലിൻ്റെ ചരമ വാർഷിക ദിനവും കിറ്റ് വിതരണവും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറും ആയ ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ഒ ജെ ജനീഷ്, നിയോജകമണ്ഡലം പ്രസിഡന്റ്‌ വിബിൻ വെള്ളിയത്ത്, ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി സി ഷണ്മുഖൻ, പഞ്ചായത്ത് മെമ്പർമാരായ ഐ കെ ചന്ദ്രൻ, മിനി ജോൺസൻ, ലത രാമകൃഷ്ണൻ, നീതു മണിക്കുട്ടൻ, ബ്ലോക്ക്‌ മണ്ഡലം ഭാരവാഹികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ലിജോ കാട്ടളപീടിക സ്വാഗതവും, യൂത്ത് കോൺഗ്രസ്‌ മുൻ നിയോജകമണ്ഡലം പ്രസിഡണ്ട് റോയ് ജെ കളത്തിങ്കൽ നന്ദിയും പറഞ്ഞു.

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ രോഹിത് മേനോൻ, ഹിരൺ കല്ലേലി, ജിനേഷ് അരിക്കാട്ട്, ആന്റണി താഴുങ്ങ, ജോസ്റ്റിൻ, ദീപക് എന്നിവർ നേതൃത്വം നൽകി.

ബൂത്ത്‌ പ്രസിഡണ്ടുമാരായ സോജൻ അരിക്കാട്ട്, ലിജോ കണ്ണംകുന്നി എന്നിവർ ആദ്യ കിറ്റ് ഏറ്റു വാങ്ങി.

പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 250-ഓളം കിറ്റുകൾ വിതരണം ചെയ്തു.