വേളൂക്കര ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ റെഡ് ക്രോസ് സൊസൈറ്റിയുടെയും കുടുബശ്രീയുടെയും സഹകരണത്തോടെ സൗജന്യ മാസ്ക് വിതരണം


വേളൂക്കര :പഞ്ചായത്തിലെ 12-ാം വാർഡിൽ റെഡ് ക്രോസ് സൊസൈറ്റിയുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ എല്ലാവർക്കും സൗജന്യമായി മാസ്ക് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉജിത സുരേഷ് നിർവ്വഹിച്ചു.

വാർഡ് മെമ്പർ ഷാന്റോ കുരിയൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ തനൂജ, ഡോ സിനോയ്, എച്ച് ഐ ഭർത് എന്നിവരേയും, മുഴുവൻ ആരോഗ്യ പ്രവർത്തകരേയും റെഡ് ക്രോസ് സൊസൈറ്റി തൃശ്ശൂർ ജില്ലാ ചെയർമാൻ അഡ്വ എം എസ് അനിൽകുമാർ ആദരിച്ചു.

ജനപ്രതിനിധികളായ ലാലു വട്ടപ്പറമ്പിൽ, മനോജ് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

കൂടാതെ സന്നദ്ധ പ്രവർത്തന രംഗത്ത് എന്നും മുതൽകൂട്ടായ കലാലയ ക്ലബ്ബംഗങ്ങളും, വാർഡിലെ മുഴുവൻ കുടുംബാംഗങ്ങൾക്കുമുള്ള മാസ്ക്ക് സൗജന്യമായി നിർമ്മിച്ച് കോവിഡ് പ്രതിരോധത്തിൽ തങ്ങളുടെ പങ്ക് നിർവഹിച്ച് അഭിമാനമായി മാറിയ വാർഡ്-12ലെ ആറ് കുടുംബശ്രീ സംഘങ്ങളുടെ പ്രതിനിധികളും വാർഡ്തല കമ്മറ്റിയംഗങ്ങളും പങ്കെടുത്തു.