“കൂടെയുണ്ട്” എന്ന സന്ദേശവുമായി പടിയൂർ പഞ്ചായത്ത് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയും, സബർമതി സാംസ്കാരിക വേദിയും


പടിയൂർ : “കൂടെയുണ്ട്” എന്ന സന്ദേശവുമായി പടിയൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയും, സബർമതി സാംസ്കാരിക വേദി പടിയൂരും സംയുക്തമായി നോമ്പ് സമയത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന വീടുകളിലേക്ക് പെരുന്നാൾ ആശംസകളുമായി ഭക്ഷണ സാധനങ്ങളുടെ കിറ്റുകൾ എത്തിച്ചു.

മൂന്നാം വാർഡ് കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് ജോണി, സെക്രട്ടറി മജീദ്, അഖിലേഷ്, ജോഷി, കെ എസ് യുവിനുവേണ്ടി കെൻസൻ, സബർമതി പ്രസിഡണ്ട് ബിജു ചാണാശ്ശേരി, സെക്രട്ടറി സതി പ്രസാദ് എന്നിവരും കിറ്റു വിതരണത്തിന് നേതൃത്വം നൽകി.