സൗജന്യ മാസ്ക് വിതരണം


ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭയിലെ 5, 6 വാർഡുകളിലെ മുഴുവൻ ആളുകൾക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വാർഡു കമ്മറ്റികളുടെ നേതൃത്വത്തിൽ സൗജന്യ മാസ്ക് വിതരണം നടത്തി.

ഡി സി സി ജനറൽ സെക്രട്ടറി അഡ്വ എം എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു

വാർഡിലെ ടൈലറിംഗ് അറിയാവുന്ന 30 ൽ പരം വനിതകളാണ് വിതരണത്തിന് ആവശ്യമായ മാസ്ക്കുകൾ നിർമ്മിച്ച് നൽകിയത്.

മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സത്യൻ നാട്ടുവള്ളി, രാഹുൽ രാമകൃഷ്ണൻ, ആൻറണി മഞ്ഞളി, നിക്സൺ ദേവസ്സി, വേണു, ജോൺസൺ തൊമ്മാന എന്നിവർ നേതൃത്വം നൽകി.