രഘുപതി മാസ്റ്റർ അന്തരിച്ചു


ഇരിങ്ങാലക്കുട :മാളയിലെ ആദ്യകാല പാരലൽ കോളേജ് അധ്യാപകനും ഒമേഗ, ഓണേഴ്സ്, വെളളാങ്ങല്ലൂർ മെക്കോംഗ് പോലുള്ള നിരവധി ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ തുടക്കക്കാരിൽ ഒരാളും, ഒട്ടേറെ ശിഷ്യന്മാരുള്ള ഇംഗ്ലീഷ് അദ്ധ്യാപകനും ആയിരുന്ന കെ എൻ രഘുപതി മാസ്റ്റർ അന്തരിച്ചു.

എഴുപതുകളിൽ സമാന്തര വിദ്യാഭ്യാസ രംഗം ട്യൂട്ടോറിയലുകൾ കയ്യടക്കിയിരുന്ന കാലത്ത് മാള, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ പ്രദേശങ്ങളിൽ ടി ഡി വേലായുധൻ മാസ്റ്റർ , മനോഹരൻ മാസ്റ്റർ, കെ എം സുഗതൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ എന്നിരോടെപ്പം ചേർന്ന് അനേകായിരം പ്രതിഭകളെ വാർത്തെടുത്ത പ്രമുഖ അദ്ധ്യാപകനായിരുന്നു രഘുപതി മാസ്റ്റർ.