ലോക്ക് ഡൗൺ ദിനങ്ങൾ ഉപയോഗിച്ച് ഓൺലൈൻ മാഗസിനുമായി വിദ്യ എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് ടീം


തൃശൂർ :ലോക്ക് ഡൗൺ ദിനങ്ങൾ ഉപയോഗിച്ച് ഓൺലൈൻ മാഗസിൻ പ്രകാശനം ചെയ്ത് തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് ടീം .

കോളേജ് എൻ എസ് എസ് യൂണിറ്റ് കഴിഞ്ഞ അഞ്ച് വർഷം ചെയ്ത പ്രവർത്തങ്ങളെ കുറിച്ചും യുണിറ്റിലെ വളൻ്റിയർ മാരാരുടെ അനുഭവകുറിപ്പുകളും ഉൾക്കൊള്ളിച്ചാണ് 202 പേജുകൾ ഉള്ള “വൈഖരി 2020” ഓൺ ലൈൻ മാഗസിൻ നിർമ്മിച്ചത് .

വിദ്യ എഞ്ചിനീയറിംങ് കോളേജിൻ്റെ ഫേസ് ബുക്ക് പേജായ vidyatcr-ലൂടെ ആണ് വിഷുദിനത്തിൽ രാവിലെ 11-ന് മാഗസിൻ പ്രകാശനം ചെയ്തത് .

സൂം, ഫെസ് ബുക്ക് ആപ്പിലൂടെ പ്രിൻസിപ്പാൾ ഡോ സി ബി സജി ,അക്കാദമിക് ഡീൻ ഡോ സുധ ബാലഗോപാലൻ എന്നിവരാണ് മാഗസിൻ പ്രകാശനം ചെയ്തത് .

കോളേജിലെ എൻ എസ് എസ് പൂർവ്വ വിദ്യാർത്ഥികൾ വീട്ടിൽ ഇരുന്ന് എഴുതിയ അനുഭവകുറിപ്പുകൾ ,കഥകൾ ,കവിതകൾ ,എൻ എസ് എസ് ക്യാമ്പുകളിലെ അനുഭവങ്ങൾ എന്നിവ മാഗസിൻ കമ്മിറ്റി ശേഖരിച്ചാണ് 202 പേജുകളുള്ള മാഗസിൻ പ്രകാശനം ചെയ്തത്.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനിൽ മേലേപ്പുറത്താണ് മാഗസിൻ ചീഫ് എഡിറ്റർ .ശ്രീഭ എം ,ശ്രീഹരി എ എം ,ശ്രീലേഖ എം എന്നിവരാണ് മാഗസിൻ എഡിറ്റർമാർ .

മാഗസിൻ പി ഡി എഫ് കോപ്പിയാക്കി സോഷ്യൽ മീഡിയ വഴി എല്ലാവർക്കും എത്തിച്ചെന്ന് വിദ്യ എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനിൽ എം പറഞ്ഞു.

നവീൻ പി വി ,ആൽഫ്രഡ് ജോർജ്ജ് ,ഫയാസ് മുഹമ്മദ് ,നിർമ്മൽ ബിനോ, അഞ്ചന ,നിവേദ്യ ,അതുൽ ,ബിൻ്റോ,മിജോ എന്നിവരാണ് മാഗസിൻ ടീമിൽ ഉണ്ടായിരുന്നത്.