ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി: കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു


ഇരിങ്ങാലക്കുട: കൗൺസിലർമാർ/RRT കൺവീനർമാർ തങ്ങൾക്ക് ചുമതലയുള്ള വാർഡുകളിൽ ഭക്ഷണം ആവശ്യമുള്ള അഗതികൾ, കിടപ്പു രോഗികൾ, കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ തുടങ്ങിയവരുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ കമ്മ്യൂണിറ്റി കിച്ചൺ കോൾ സെന്ററിന്റെ ചുമതലയുള്ള ജീവനക്കാരെ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വിളിച്ച് അറിയിക്കേണ്ടതാണ്.

നമ്മുടെ അറിവിൽ ഭക്ഷണം ആവശ്യമായ ആരെങ്ങിലും ഉണ്ടെങ്കിൽ വാർഡ് കൗൺസിലർ മാരെ വിളിച്ചു പറയുക. ഭക്ഷണം വീടുകളിൽ വാളണ്ടീയർമാർ വഴി ഇന്ന് മുതൽ എത്തിക്കും..