ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു


ഇരിങ്ങാലക്കുട :മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു.

കൗൺസിലർമാർ/RRT കൺവീനർമാർ തങ്ങൾക്ക് ചുമതലയുള്ള വാർഡുകളിൽ ഭക്ഷണം ആവശ്യമുള്ള അഗതികൾ, കിടപ്പു രോഗികൾ, കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ തുടങ്ങിയവരുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ കമ്മ്യൂണിറ്റി കിച്ചൺ കോൾ സെന്ററിന്റെ ചുമതലയുള്ള ജീവനക്കാരെ രാവിലെ 8 മണി മുതൽ 10.30 വരെ വിളിച്ച് അറിയിക്കേണ്ടതാണ്.

നമ്മുടെ അറിവിൽ ഭക്ഷണം ആവശ്യമായ ആരെങ്ങിലും ഉണ്ടെങ്കിൽ വാർഡ് കൗൺസിലർ മാരെ വിളിച്ചു പറയുക. ഭക്ഷണം വീടുകളിൽ വാളണ്ടീയർമാർ വഴി ഇന്ന് മുതൽ എത്തിക്കും.

സൗജന്യ ഭക്ഷണ വിതരണ വിഭാഗത്തിൽ പെടാത്തവർക്ക് വിളിച്ചു പറഞ്ഞാൽ 25 രൂപക്കും പൊതിച്ചോർ വീട്ടിൽ എത്തിക്കും. ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ നേരിട്ട് പോയി 20 രൂപക്കും വാങ്ങാവുന്നതാണ്. ഇപ്പോൾ ഉച്ച ഭക്ഷണം മാത്രമേ ഉള്ളു. രാവിലെത്തേയും വൈകിട്ടത്തെയും ആലോചനയിൽ ഉണ്ട്.