ഡി.വൈ.എഫ്.ഐ മാപ്രാണം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ ക്ലോറിനേഷൻ നടത്തി


മാപ്രാണം: ഡി.വൈ.എഫ്.ഐ മാപ്രാണം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ ക്ലോറിനേഷൻ നടത്തി.

മാപ്രാണം സെന്റർ, കാട്ടുങ്ങചിറ പോലീസ് സ്റ്റേഷൻ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് തുടങ്ങി ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അണുവിമുക്തമാക്കുന്നതിനായി ക്ലോറിനേഷൻ നടത്തി.

കൂടാതെ ഡി.വൈ.എഫ്.ഐ. മാപ്രാണം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച പ്രതിരോധ മാസ്‌ക്കുകൾ പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ. ശ്രീലാൽ ഹെൽത്ത് ഇൻസ്പെക്ടർ അനിതക്ക് കൈമാറി.