തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗൺ പരിശോധന നടത്തി


തളിക്കുളം: തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗൺ പരിശോധന നടത്തി. ആളുകൾ കൂട്ടം കൂടി നിന്ന കടകളിൽ ഉടമസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി.

അഞ്ച് ആളുകളിൽ കൂടുതൽ ഉണ്ടായിരുന്ന പലചരക്ക് സ്ഥാപനങ്ങൾ, പച്ചക്കറി കടകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമായി പലിക്കണമെന്ന് നിർദേശിച്ചു.തളിക്കുളം സെന്റർ മുതൽ സ്‌നേഹതീരം വരെയാണ് പരിശോധന നടത്തിയത്.

പരിശോധനക്ക് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി.ഹനീഷ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. എ. ജിതിൻ, പി.എം. വിദ്യാസാഗർ എന്നിവർ നേതൃത്വം നൽകി