ഭാരതീയ ജനതാ യുവമോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് കെ പി മിഥുൻ ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബിവറേജസ് ഔട്ട്ലെറ്റ് പ്രതിഷേധം സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :രാജ്യമാകെ കോറോണ ഭീതിയിൽ പരിഭ്രാന്തരായിരിക്കുന്ന സാഹചര്യത്തിൽ അവശ്യ സർവ്വീസുകളെ മാത്രം നില നിർത്തി സംസ്ഥാനം ലോക് ഡൗൺ നടത്തുമ്പോൾ ജനങ്ങളുടെ ദൗർലഭ്യം മുതലെടുത്തുകൊണ്ട് കൊള്ളലാഭം നേടി സർക്കാരിന്റെ കീശ വീർപ്പിക്കുന്ന നടപടിക്കെതിരെ ഭാരതീയ ജനതാ യുവമോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് കെ പി മിഥുൻ ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബിവറേജസ് ഔട്ട്ലെറ്റ് പ്രതിഷേധം സംഘടിപ്പിച്ചു.

ബിജെപി നിയോജകമണ്ഡലം അദ്ധ്യക്ഷൻ
കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു .    ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം സെക്രട്ടറി അഖിലേഷ് വിശ്വനാഥൻ,യുവമോർച്ച നേതാക്കളായ ശ്യാംജി മാടത്തിങ്കൽ, അജീഷ് പൈക്കാട്ട്, ജിനു ഗിരിജൻ,
ശ്രീജേഷ് എന്നിവർ നേതൃത്വം നൽകി.