കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ എ സി- റഫ്രിജറേറ്റർ ജോലിക്കാർ തൊഴിൽ നിർത്തിവക്കുന്നു


ഇരിങ്ങാലക്കുട :കോവിഡ്-19 മഹാവിപത്ത് പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എച്ച് വി എ സി ആർ അസോസിയേഷൻ നിർദ്ദേശപ്രകാരം വീടുകളിൽ ജോലിക്ക് പോകുന്ന എ സി- റഫ്രിജറേറ്റർ ജോലിക്കാർ തൊഴിൽ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലയിലെ സ്പെയർ ഷോപ്പ് ഉടമകൾ ഷോപ്പ് അടച്ചിടുന്ന തീരുമാനം അറിയിച്ചിരിക്കുന്നു.

അതിന്റെ ഭാഗമായി മാർച്ച് 23(തിങ്കൾ) മാത്രമേ ഷോപ്പുകൾ തുറക്കുകയുള്ളൂ. മാർച്ച് 24 (ചൊവ്വാഴ്ച)മുതൽ മാർച്ച് 31 വരെ കടകളടച്ചിടുന്നു. അത്യാവശ്യം സ്പെയർപാർട്സ് വാങ്ങാൻ വേണ്ടി സൗകര്യത്തിനു വേണ്ടിയാണ് തിങ്കളാഴ്ച കടകൾ തുറക്കുന്നത്.