യു എ ഇ കെ എം സി സി കോഡിനേഷൻ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു


ഷാർജ: യു എ ഇ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം കോഡിനേഷൻ കൺവെൻഷൻ കൊടുങ്ങല്ലൂർ മണ്ഡലം മുസ്ലിം ലീഗ് ആക്ടിങ് പ്രസിഡന്റ് യൂസഫ് പടിയത്തിന്റെ അദ്ധ്യക്ഷതയിൽ ഷാർജ കെ എം സി സി തൃശൂർ ജില്ലാ പ്രസിഡന്റ് ആർ ഓ ബക്കർ ഉദ്ഘാടനം ചെയ്തു. കെ എസ് ഷാനവാസ് സ്വഗതം പറഞ്ഞു

വി എ നുഫൈൽ, പി എസ് ഷമീർ, എം എ ഹനീജ്, അബ്ബാസ് മാരേക്കാട്, സഗീർ നാലകത്ത്, പി എ ഹംസ എന്നിവർ പ്രസംഗിച്ചു കെ എ ശംസുദ്ധീൻ, സി എസ് ഷിയാസ് , വി ബി മുസമ്മിൽ, ഹംസ കോണകത്തകുന്ന്, ടി എം ഹസീബ് , സി എസ് ഖലീൽ, പി എസ് സമദ്, മുസമ്മിൽ കരൂപ്പടന്ന, അഫ്സൽ കൊരട്ടിക്കുന്നു എന്നിവർ നേതൃത്വം നൽകി. ഷഫീഖ് മാരേക്കാട് നന്ദി പറഞ്ഞു.

കമ്മിറ്റി ഭാരവാഹികളായി അഷ്‌റഫ് കൊടുങ്ങല്ലൂർ, സലാം മൊയ്‌ദു, അസ്‌ലം കൊടുങ്ങല്ലൂർ (രക്ഷാധികാരികൾ) കെ എസ് ഷാനവാസ് (പ്രസിഡണ്ട് )ഷഫീഖ് മാരേക്കാട് (ജനറൽ സെക്രട്ടറി) സത്താർ കരൂപ്പടന്ന (ട്രഷറർ) വി എ നുഫൈൽ (കോഡിനേറ്റർ) എം കെ അബ്ബാസ് മാരേക്കാട്, കെ എസ് സഗീർ കരുമാത്ര, കെ എ ശംസുദ്ധീൻ, ടി എച് മുഹമ്മദ് അഷ്‌കർ എന്നിവർ വൈസ് പസിഡന്റുമാരായും, സഗീർ നാലകത്ത് , അഫ്സൽ കാട്ടികരകുന്ന് , എം എ ഹനീജ് , വി ബി സക്കരിയ്യ എന്നിവരെ സെക്രെട്ടറിമാരായും തിരഞ്ഞടുത്തു