കലാവിരുന്നായി സെന്റ്  സേവിയേഴ്സ് സി.എം.ഐ സ്കൂളിലെ “ടാലന്റ്സ് ഡേ” 


പുല്ലൂർ :പുല്ലൂർ സെന്റ് സേവിയേഴ്‌സ് സി.എം.ഐ സ്കൂളിൽ 2019-20 അദ്ധ്യായന വർഷത്തെ സി.സി.എ യുടെ പരിസമാപ്തിയും ഒരു വർഷത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായി വിദ്യാർഥികൾ ആർജിച്ചെടുത്ത കഴിവുകളും ‘ടാലന്റ്സ് ഡേ’ എന്ന മുഖവുരയോടെ സ്കൂൾ അങ്കണത്തിൽ അരങ്ങേറി.
യോഗ, നൃത്തം,സംഗീതം,  ചിത്രരചന,കരാട്ടെ തുടങ്ങിയ കലാ പ്രകടനങ്ങളോടെ കുട്ടികൾ അവരുടെ അഭിരുചികളെ പരിപോഷിപ്പിച്ചെടുത്തത് മാതാപിതാക്കളെ അത്യധികം സന്തോഷിപ്പിച്ചു.പ്രിൻസിപ്പാൾ ഫാ.ബിനു കുറ്റിക്കാടൻ  സി.എം.ഐ, മാനേജർ ഫാ. തോംസൺ അറയ്ക്കൽ സി.എം.ഐ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കരാട്ടെ ബെൽറ്റുകളും  സർട്ടിഫിക്കറ്റുകളും അർഹരായ വിദ്യാർഥികൾക്ക് നൽകി. പ്രൈമറി കോർഡിനേറ്റർ മിസ് ഷാലി ജെയ്സൺ സ്വാഗതമാശംസിച്ച ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി സിന്ധു സെബാസ്റ്റ്യൻ എല്ലാവർക്കും നന്ദി അറിയിച്ചു.