തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ എൽ പി 54-ാംസ്കൂൾ വാർഷികവും അധ്യാപിക രക്ഷാകർത്ത്യദിനവും യാത്രയപ്പും നടന്നു


പുല്ലൂർ: തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ എൽ പി സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർത്ത്യദിനവും യാത്രയപ്പും ഉൽഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് സരിത സുരേഷ് ഉൽഘാടനം ചെയ്തു.

പ്രൊവിൻഷ്യൽ ഡി പോൾ പ്രൊവിൻഷ്യൽ സുപ്പിരിയർ സി മനീഷ സി എസ് സി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാന അധ്യാപിക സി.ജെസ്റ്റ, തുറവൻകുന്ന് സെന്റ് ജോസഫ് വികാരി ഫാ ഡേവിസ് കിഴക്കുംത്തല, ഇരിങ്ങാലക്കുട എ ഇ ഒ ഇ അബ്ദുൾ റസാക്ക്, സി പ്ലാസിഡ്, പി ടി എ പ്രസിഡൻറ് അജോ ജോൺ, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് അധ്യാപകരായ ഷെറിങ്ങ്ചാക്കോ, സി അനശ്വര, മാസ്റ്റർ ആൽവിൻ ജെയ്സൻ,സിമി ജോയ്സൺ, വിരമിക്കുന്ന അധ്യാപിക മേരി ജോസഫൈൻ എന്നിവർ പ്രസംഗിച്ചു.