വാഹന നിയന്ത്രണം


എടതിരിഞ്ഞി : വളവനങ്ങാടി റോഡിൽ തവളക്കുളം മുതൽ വളവനങ്ങാടി വരെയുള്ള പൊതുമരാമത്ത് വകുപ്പ് റോഡിൽ ബിഎം & ബിസി നിലവാരത്തിൽ പുനരുദ്ധരിപ്പിക്കുന്ന പ്രവർത്തികൾ നാളെ മുതൽ ആരംഭിക്കുന്നതിനാൽ ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങൾ പായമ്മൽ അമ്പലം വഴി അരീപ്പാലം ജംഗ്ഷനിലൂടെ പോകണമെന്ന് കൊടുങ്ങല്ലൂർ പൊതുമരാമത്ത് വകുപ്പ് റോഡ്സ് സെക്ഷൻ അസി. എഞ്ചിനീയർ അറിയിച്ചു.