പുല്ലൂർ-ഗ്രീൻവാലി ബ്രാഞ്ച് റോഡ് ഉദ്ഘാടനം ചെയ്തു


പുല്ലൂർ :മുരിയാട് പഞ്ചായത്തിലെ പത്താം വാർഡ് ഗ്രീൻവാലി ബ്രാഞ്ച് റോഡിന്റെ ഉദ്ഘാടനം സ്ഥിരം സമിതി അധ്യക്ഷ ഗംഗാദേവി സുനിൽ നിർവഹിച്ചു. വാർഡ് അംഗം ടെസി ജോഷി അധ്യക്ഷത വഹിച്ചു.

ബ്ലോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, പഞ്ചായത്തംഗം എം.കെ.കോരുകുട്ടി, ബൈജു മുക്കുളം, സേവ്യർ ആളൂക്കാരൻ, സെബാസ്റ്റ്യൻ നെടുപറമ്പിൽ, പ്രീതി പൊതുമ്പുച്ചിറക്കൽ, മേരീസ് നെടുപറമ്പിൽ,ഷാജി ജെ. ചിറ്റിലപ്പിള്ളിഎന്നിവർ പ്രസംഗിച്ചു.