പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് “ധീരതയ്ക്കൊപ്പം” എന്ന പരിപാടിയോടനുബന്ധിച്ച് “ഗൃഹസദസ്സ്” സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : പുൽവാമ ഭീകരാക്രമണത്തിൽ അന്തരിച്ച സൈനികരോടുള്ള ആദരസൂചകമായി ഫെബ്രുവരി 14ന് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് “ധീരതയ്ക്കൊപ്പം” എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മുൻ സൈനികനും സാഹിത്യകാരനുമായ ജോൺസൺ എടതിരുത്തിക്കാരന്റെ വീട്ടിൽ “ഗൃഹസദസ്സ്” സംഘടിപ്പിച്ചു.

തന്റെ സൈനിക ജീവിതത്തിലെ ഓർമ്മകളും അനുഭവങ്ങളും യുവതലമുറയോടും
മറ്റു അംഗങ്ങളോടും പങ്കുവെക്കുകയും, ഒപ്പം തന്നെ അദ്ദേഹം രചിച്ച “ദേശസ്നേഹിയുടെ സൈനികജീവിതം” എന്ന പുസ്തകത്തെ കുറിച്ച് യോഗത്തിൽ പങ്കെടുത്തവരുമായി ചർച്ച ചെയ്യുകയും ചെയ്തു.

പുൽവാമ ഭീകരാക്രമണത്തിൽ അന്തരിച്ച സൈനികരുടെ പേരുകൾ വായിച്ചു കൊണ്ട്
പു ക സ ടൗൺ സെക്രട്ടറി ഷെറിൻ അഹമ്മദ് വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

റെജില ഷെറിൻ, അശ്വതി എന്നിവർ ഭീകര ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രചിച്ച കവിതകൾ ചൊല്ലി.

പ്രസിഡന്റ് കെ ജി സുബ്രഹ്മണ്യൻ, ഡോ ടി വി ബിനു, ബീന എന്നിവർ സംസാരിച്ചു.