ഇരിങ്ങാലക്കുട നഗരസഭയുടെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി


ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിൻ്റെ സാംസ്ക്കാരിക വകുപ്പും, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തുന്ന കലാപരിശീലന പദ്ധതിയുടെ കുടുംബസംഗമവും, ഒന്നാം വാർഷികാഘോഷവും ഇരിങ്ങാലക്കുട എസ് എൻ ക്ലബ്ബിൽ വെച്ച് ഫെബ്രുവരി 15ന് ഉച്ചക്ക് 2 മണിക്ക് മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വെച്ച് മുൻ പാർലമെന്റ് അംഗവും, സിനിമാ നടനുമായ ഇന്നസെന്റ് ഉദ്ഘാടനം ചെയ്യും.

രാവിലെ 10 മണി മുതൽ ചിത്രപ്രദർശനവും കാർട്ടൂൺ എക്സിബിഷനും ഉണ്ടായിരിക്കും.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.