ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ


ഇരിങ്ങാലക്കുട: കഴിഞ്ഞദിവസം പിടികൂടിയ ബൈക്ക് മോഷ്ടാക്കളെ ചോദ്യംചെയ്തതിൽ മോഷ്ടിച്ച ബൈക്ക് വാങ്ങിയ ആളെ അന്വേഷിച്ച് പോയ പോലീസ് സംഘത്തിന്റെ കയ്യിൽ കഞ്ചാവ് വിതരണ ശൃംഖലയുടെ കണ്ണികളായ യുവാക്കൾ അകപ്പെടുകയായിരുന്നു.

അരിപ്പാലം നടുവത്ത് പറമ്പിൽ വിനു സന്തോഷ്‌(18),മൂർക്കനാട് കിഴുത്താണി കറുത്തു പറമ്പിൽ അനുമോദ് മോഹൻദാസ്(19), കാറളം ചീരോത്ത് വിജീഷ് മോഹനൻ (19) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വർഗീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

പ്രതികളിൽ വിനുവിനെ അഞ്ച് കിലോ കഞ്ചാവുമായി മുൻപ് പാലക്കാട് വച്ച് പിടിച്ചിട്ടുണ്ട്. അനുമോദിന് വധശ്രമക്കേസടക്കം, ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എസ്.ഐ മാരായ കെ എസ് സുബിന്ത്, ശ്രീനിവാസൻ, എസ്.ഐ മാരായ ജോസി ജോസ്, ജെയ്സൺ, പോലീസ് ഉദ്യോഗസ്ഥരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ, ഫൈസൽ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.