നവവാണി സംസ്കൃത ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു


ഇരിങ്ങാലക്കുട: സംസ്കൃത ഭാഷയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിച്ച സംസ്കൃതം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എം സി പി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഇരിങ്ങാലക്കുട മുൻ എം എൽ എ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

നവവാണി (www.navavani.org.in) സംസ്കൃത വെബ് മാധ്യമങ്ങളുടെ പത്താം വാർഷിക ദിനത്തോടനുബന്ധിച്ചാണ് ചലച്ചിത്ര മേള സംഘടിപ്പിച്ചത്.

ഭാരത സംസ്കാരത്തിന്റെ മുഖമുദ്രയായ സംസ്കൃത ഭാഷയിൽ നടക്കുന്ന ആദ്യ ഫിലിം ഫെസ്റ്റിവൽ വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയിൽ നടക്കുന്നതിൽ അത്യധികമായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ ഗീത അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസർ എം ആർ ജയശ്രീ സ്വാഗതഭാഷണം നടത്തി.

മേളയിൽ ആകെ ആറ് ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച അവാർഡ് ദാന ചടങ്ങിൽ കേരളകലാമണ്ഡലം വൈസ് ചാൻസലർ ഡോ ടി കെ നാരായണൻ മുഖ്യാതിഥിയായിരുന്നു.

ചലച്ചിത്ര താരങ്ങളായ സുനിൽ സുഗത, നന്ദകിഷോർ, ആതിരാ പട്ടേൽ, ഗോകുൽ മംഗലത്ത്, തിരക്കഥാകൃത്ത് പി കെ ഭരതൻ മാസ്റ്റർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

മികച്ച ചിത്രം – അഭിജ്ഞ
സംവിധാനം – വിനീഷ് പാറക്കടവ്

മികച്ച രണ്ടാമത്തെ ചിത്രം – വാഗേവ സത്യം
സംവിധാനം – ഷാജു പൊറ്റക്കൽ

മികച്ച മൂന്നാമത്തെ ചിത്രം – ലോകാഃ സമസ്താഃ  സുഖിനോ ഭവന്തു

മികച്ച തിരക്കഥ – സി സി സുരേഷ് ബാബു (ചിത്രം വാഗേവ സത്യം)

മികച്ച നടൻ- മിഥുൻ ഹരി, (ചിത്രം അഭിജ്ഞാ)

മികച്ച നടി – ശ്രുതി പി വി (ചിത്രം ഖദ്യോതാഃ)

മികച്ച സംവിധായകൻ- വിനീഷ് പാറക്കടവ്
(ചിത്രം അഭിജ്ഞ)

ഇതുകൂടാതെ കുട്ടികളുടെ ആദ്യ സംസ്കൃത സിനിമയായ “മധുരസ്മിതം” എന്ന സിനിമയ്ക്ക് പ്രത്യേക അവാർഡും വിതരണം ചെയ്തു.

ഖദ്യോത: എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യാനുവിന്ദ്, “വാഗേവ സത്യം” എന്ന സിനിമയിലെ അഭിനയത്തിന് വിക്രമൻ പുരയാറ്റ് എന്നിവർ പ്രത്യേക ജൂറി അവാർഡുകൾ നേടി.

സി വി ജോസ്, കെ ഡി ബിജു, അബ്ദുൾ റസാക്ക്, ഡോ പി നാരായണൻ നമ്പൂതിരി, ഡോ ടി ഡി സുനീതി ദേവി, എൻ കെ രാമചന്ദ്രൻ, വിജയൻ വി പട്ടാമ്പി, എൻ കെ ഭാസ്കരൻ, ഡോ മഹേഷ് ബാബു,  കേന്ദ്ര സെൻസർബോർഡംഗം സി.സി. സുരേഷ്  എന്നിവർ പ്രസംഗിച്ചു.