പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ നാല്പതാം ബാച്ച് നഴ്സിംഗ് വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു


പുല്ലൂർ :സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ നഴ്സിംഗ് സ്കൂളിൽ നാല്പതാം ബാച്ച് നഴ്സിംഗ് വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ ചടങ്ങ് മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടറും സി എസ് എസ് സ്നേഹോദയ പ്രൊവിൻഷ്യൽ സുപ്പീരിയറുമായ റെവ. സിസ്റ്റർ സോഫിയ സി എസ് എസ് ഉദ്ഘാടനം നിർവഹിച്ചു.

ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസലർ റവ ഡോ കിരൺ തട്ട്ല മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ റവ സിസ്റ്റർ സ്മിത സി എസ് എസ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റവ സിസ്റ്റർ ഫ്ലോറി സി എസ് എസ്, വാർഡ് മെമ്പർ തോമസ് തൊകലത്ത്, ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ്, നഴ്സിംഗ് വിദ്യാർത്ഥിനി ആതിര ആന്റണി എന്നിവർ സംസാരിച്ചു. നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും തദവസരത്തിൽ നിർവഹിക്കപെട്ടു.