പടിയൂർ ഗ്രാമപഞ്ചായത്ത് -കൃഷി ഭവന്റെ ‘ജീവനി പദ്ധതി’ക്ക് തുടക്കമായി


പടിയൂർ :ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ജീവനി പദ്ധതി, വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് രാധകൃഷ്ണൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി എസ് സുധന് പച്ചക്കറിത്തൈകളും വിത്തും നൽകി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ്‌ സുധ വിശ്വംഭരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ സി ബിജു, സി എ ശിവദാസൻ, സംഗീത സുരേഷ് എന്നിവരും ഗ്രാമപഞ്ചായത്ത് മെമ്പർമാർ കാർഷിക വികസന സമിതി അംഗങ്ങൾ കർഷക പ്രതിനിധികൾ കൃഷി ഓഫീസർ സജന പി സി, അസി കൃഷി ഓഫീസർ വിനോദ് വി സി,കൃഷി അസിസ്റ്റന്റ് വിൻസി എൻ വിൽസൺ, വെജിറ്റബിൾ പദ്ധതി ഫെസിലിറ്റേറ്റർ ഇസ്മയിൽ കർഷക മിത്ര അഖിൽ എ ബി എന്നിവർ പങ്കെടുത്തു.